
ആറായിരം അടി ഉയരമുള്ള മലയ്ക്ക് മുകളില്‍ ഊഞ്ഞാലാട്ടം; പിടിവിട്ട് യുവതികള്‍ താഴേക്ക് പതിച്ചു (വീഡിയോ)
സാഹസികത ആസ്വദിക്കാന്‍ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തില്‍പ്പെട്ടത്

ആറായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാടിയ യുവതികള്‍ താഴേക്ക് വീണു. സാഹസികത ആസ്വദിക്കാന്‍ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സുലാക് മലയിടുക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണന്നാണ് റിപ്പോര്‍ട്ട്. രണ്ട് യുവതികളെ ഊഞ്ഞാലില്‍ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയില്‍ വശത്തുള്ള കമ്പിയില്‍ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികള്‍ താഴേക്ക് പതിക്കുകയായിരുന്നു.
ഇതോടെ ഒപ്പമുള്ളവര്‍ നിലവിളിക്കുന്നതും കേള്‍ക്കാം. മലയിടുക്കിന് താഴെ തടി കൊണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമില്‍ പിടിച്ചുകിടന്ന യുവതികളെ ഒടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.
Moment two women fell off a 6000-Ft cliff swing over the Sulak Canyon in Dagestan, Russia.
â UncleRandom (@Random_Uncle_UK) July 14, 2021
Both women landed on a narrow decking platform under the edge of the cliff & miraculously survived with minor scratches.
Police have launched an investigation. pic.twitter.com/oIO9Cfk0Bx
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



