
പാകിസ്ഥാനില്‍ വീണ്ടും താലിബാന് ആക്രമണം; പൊലീസ് ആസ്ഥാനത്തിന് സമീപം സ്ഫോടനം, ഒരു മരണം
പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന് ആക്രമണം
ബലൂചിസ്ഥാന്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന് ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്ഫോടനം നടന്നത്.
Reports of multiple injuries in a bomb blast in highly secure area of Quetta near the Police headquarters and entrance of Quetta Cantonment. The city is under strict security due to a PSL cricket match. pic.twitter.com/lZcfn1VQRU
â The Balochistan Post - English (@TBPEnglish) February 5, 2023
കഴിഞ്ഞ 30ന് പെഷവാറിലെ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 100 പേര് കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് താലിബാനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാന് ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാന് താലിബാന് നേതാക്കളെ കാണുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് താലിബാന് വീണ്ടും ആക്രമണം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



