
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്; വിമാന സര്‍വീസുകള്‍ അടക്കം താറുമാറായി
ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങൾ റദ്ദാക്കിയത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന് ഭരണകൂടം. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങൾ റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
WHAT TO READ NEXT

ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് ; അംഗീകരിച്ച് ഇസ്രയേൽ
തിങ്കളാഴ്ച അഫ്ഗാന് സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് ഇന്റര്‍നെറ്റ് നിരോധനം നിലവില്‍ വന്നത്. ഇതോടെ ജനങ്ങള്‍ ദുരിതത്തിലായി. ബാങ്കിങ് സേവനങ്ങളെയും ഇന്റര്‍നെറ്റ് നിരോധനം പ്രതിസന്ധിയിലാക്കും. അഫ്ഗാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ സ്ഥാപനങ്ങളെ ഇന്റര്‍നെറ്റ് നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.
WHAT TO READ NEXT

'ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു'; മാപ്പു പറഞ്ഞ് നെതന്യാഹു
നിരവധി പ്രവിശ്യകളില്‍ ഈ മാസം ആദ്യം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താലിബാന് ഭരണകൂടം നിരോധിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനങ്ങള്‍ ഏതു രീതിയിലായിരിക്കുമെന്നോ, നിരോധനം എത്ര കാലം തുടരുമെന്നോ താലിബാന് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2021 ല്‍ അധികാരത്തിലേറിയ താലിബാന് സ്ത്രീകള്‍ക്ക് അടക്കം കടുത് സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Taliban regime imposes complete internet shutdown in Afghanistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

