വീട്ടില്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഈ അശ്രദ്ധകള്‍ ഒഴിവാക്കാം
വീടുകളില്‍ വൈഫൈ റൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥാനം സിഗ്നല്‍ ഗുണനിലവാരത്തെ ബാധിക്കും

വീട്ടിലെ ഇന്റര്‍നെറ്റിന് വേഗത കുറയുന്നുണ്ടോ? ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ ബന്ധപ്പെടുമ്പോള്‍ അവര്‍ പറയുക അവരുടെ ഭാഗത്തെ പ്രശ്നങ്ങള്‍ അല്ലെന്നാകും. എന്നാല്‍ ചില അശ്രദ്ധകള്‍ വൈഫൈ വേഗത കുറയ്ക്കാം. വീട്ടിലെ വൈഫൈ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.
റൂട്ടറിന്റെ സ്ഥാനം
വീടുകളില്‍ വൈഫൈ റൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥാനം സിഗ്നല്‍ ഗുണനിലവാരത്തെ ബാധിക്കും. വീടിന്റെ മൂലകളിലോ ഭിത്തികള്‍ക്ക് പിന്നിലോ റൂട്ടറുകള്‍ വെക്കുന്നത് സിഗ്നല്‍ തടസ്സപ്പെടാന്‍ കാരണമാകും. വീടിന്റെ മധ്യഭാഗത്തായി തടസ്സങ്ങളൊന്നുമില്ലാത്ത അല്പം ഉയര്‍ന്ന സ്ഥലത്ത് റൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക. ഇത് വീടിന്റെ എല്ലാ ഭാഗത്തേക്കും സിഗ്നല്‍ ലഭിക്കാന്‍ സഹായിക്കും.
റൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
ഫോണ്‍ ഹാങ്ങ് ആകുമ്പോള്‍ നമ്മള് റീസ്റ്റാര്‍ട്ട് ചെയ്യാറില്ലേ? അതുപോലെ തന്നെയാണ് വൈഫൈ റൂട്ടറിന്റെ കാര്യവും. റൂട്ടറും മോഡവും ഓഫ് ചെയ്ത് ഏകദേശം 30 സെക്കന്‍ഡിനു ശേഷം വീണ്ടും ഓണ്‍ ചെയ്യുക. ഇത് റൂട്ടറിലെ ചെറിയ തകരാറുകളും മെമ്മറി പ്രശ്നങ്ങളും പരിഹരിച്ച് വേഗത വീണ്ടെടുക്കാന്‍ സഹായിക്കും.
ഉപയോഗത്തിലില്ലാത്ത കണക്ഷനില്‍ നിന്ന് ഒഴിവാക്കുക
ഉപയോഗിക്കാതിരുന്നാല്‍ പോലും ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, മറ്റ് സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ എന്നിവ ബാക്ക്ഗ്രൗണ്ടില്‍ ഡാറ്റ ഉപയോഗിച്ചുകൊണ്ടിരിക്കാം. ഇത് നെറ്റ്വര്ക്കില് വലിയ രീതിയില്‍ ഭാരം വര്‍ദ്ധിപ്പിക്കും. അതിനാല്‍ വൈഫൈയുമായി കണക്റ്റ് ചെയ്തിരിക്കുന്നതില്‍ ആവശ്യമില്ലാത്ത ഡിവൈസുകള്‍ ഒഴിവാക്കുന്നതിലൂടെ മറ്റ് ഡിവൈസുകളില്‍ വേഗത കൂട്ടും.
5GHz ബാന്‍ഡിലേക്ക് മാറുക
ഇന്നത്തെ പുതിയ റൂട്ടറുകളില്‍ 2.4 GHz, 5 GHz എന്നിങ്ങനെ രണ്ട് ഫ്രീക്വന്‍സി ബാന്‍ഡുകള്‍ ലഭ്യമാണ്. വലിയ ദൂരേക്ക് സിഗ്നല്‍ നല്കാന് 2.4 GHz സഹായിക്കുമെങ്കിലും, വേഗത കൂടുതല്‍ ലഭിക്കുന്നത് 5 GHz ബാന്‍ഡിലാണ്. റൂട്ടറിന് അടുത്താണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍, കൂടുതല്‍ വേഗതയ്ക്കായി 5 GHz ഓപ്ഷന് തിരഞ്ഞെടുക്കുക.
റൂട്ടറിന്റെ ഫേംവെയര്‍ അപ്ഡേറ്റ് ചെയ്യുക
മൊബൈല്‍ ആപ്പുകള്‍ കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നത് പോലെ റൂട്ടറിന്റെ ഫേംവെയറും കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ബഗുകള്‍ പരിഹരിക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും വേഗത മെച്ചപ്പെടുത്താനും നിര്‍മ്മാതാക്കള്‍ പുതിയ അപ്ഡേറ്റുകള് നല്‍കാറുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Is your home internet speed slow? Avoid these oversights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





