
'ആര്‍ത്ത് ഉല്ലസിച്ച പാര്‍ക്ക് ഇനി വേണ്ട'; അമ്യൂസ്‌മെന്റ് പാര്‍ക്കിന് തീയിട്ട് താലിബാന്‍- വീഡിയോ
ഷെബര്‍ഗാനിലെ ബോക്ദി അമ്യൂസ്‌മെന്റ് പാര്‍ക്ക് രാത്രിയില്‍ തീയിട്ട് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ താലിബാന്‍ പോരാളികള്‍ ആര്‍ത്ത് ഉല്ലസിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോള്‍ ആ അമ്യൂസ്‌മെന്റ് പാര്‍ക്കിന് താലിബാന്‍ പോരാളികള്‍ തീയിട്ടു എന്ന് പറയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഷെബര്‍ഗാനിലെ ബോക്ദി അമ്യൂസ്‌മെന്റ് പാര്‍ക്ക് രാത്രിയില്‍ തീയിട്ട് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും സ്തൂപങ്ങളുമാണ് പാര്‍ക്ക് നശിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക നിയമത്തിന് എതിരാണ് എന്നാണ് താലിബാന്റെ വിശ്വാസം.
The Bokhdi Amusement Park was set on fire by Taliban insurgents in Begha, Sheberghan. The reason is that the statues/idols standing there are in Public access Idols are illegal in Islam, This is the logic of the Taliban's brutal emirate. The homeland is occupied.#Afghanistan pic.twitter.com/MBuYsQQbxk
â Ihtesham Afghan (@IhteshamAfghan) August 17, 2021
കഴിഞ്ഞ ദിവസം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന്‍ പോരാളികള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്ത് ഉല്ലസിക്കുന്നതിന്റെ വീഡിയോ വ്യാപകമാണ് പ്രചരിച്ചത്. പാര്‍ക്കിലെ കാര്‍ റൈഡിങ്ങിലും കുതിര വണ്ടിയിലും മറ്റും കയറി ആയിരുന്നു സന്തോഷ പ്രകടനം. കാര്‍ റൈഡിങ്ങിനിടെ താലിബാന്‍ പോരാളികളുടെ വണ്ടികള്‍ പരസ്പരം കൂട്ടിയിടിക്കുന്നതും വീഡിയോയില്‍ ശ്രദ്ധ നേടിയിരുന്നു. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചതോടെ പലായനത്തിനായി വിമാനത്താവളത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ തടിച്ചുകൂടിയതിന്റെ ഭീതിജനകമായ ദൃശ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ വീഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



