
പഞ്ച്ശീറും താലിബാന് നിയന്ത്രണത്തില്‍, കീഴടക്കാനായത് കാബൂള്‍ പിടിച്ച് ഇരുപതാം ദിവസം
പഞ്ചശീര്‍ പൂര്‍ണമായും താലിബാന് നിയന്ത്രണത്തിലാണെന്ന് വക്താവ് സബീനുല്ല മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയും പൂര്‍ണമായും നിയന്ത്രണത്തിലാക്കിയതായി താലിബാന് അവകാശപ്പെട്ടു. രാജ്യത്ത് താലിബാന്റെ നിയന്ത്രണത്തിനു പുറത്തുണ്ടായിരുന്ന ഏക പ്രവിശ്യയാണ് പഞ്ചശീര്‍. തലസ്ഥാനമായ കാബൂള്‍ കീഴടക്കി ഇരുപതു ദിവസത്തിനു ശേഷമാണ് താലിബാന് പഞ്ച്ശീര്‍ നിയന്ത്രണത്തിലാക്കിയത്.
എട്ടു ജില്ലകളാണ് പഞ്ചശീര്‍ പ്രവിശ്യയിലുള്ളത്. ഈ ജില്ലകളിലെല്ലാം താലിബാന് സൈനികര്‍ മേധാവിത്തം നേടിയതായി എപി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് ചെറുത്തുനിന്നവരെ പൂര്‍ണമായും തോല്‍പ്പിച്ച് താബിലാന് പ്രവിശ്യ കൈപ്പിടിയിലാക്കിയത്.
പഞ്ചശീര്‍ പൂര്‍ണമായും താലിബാന് നിയന്ത്രണത്തിലാണെന്ന് വക്താവ് സബീനുല്ല മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



