ഇസ്‌ലാമിക നിയമം മറികടക്കുന്ന ഒന്നും അനുവദിക്കില്ല; സ്ത്രീ സ്വാതന്ത്ര്യം മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍

ചിത്രം: എഎഫ്പി 
Last Updated :20 January 2024, 9:15 am IST
Edited by :migrator

കാബുള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദ് പറഞ്ഞു. സര്‍വകലാശാലകളിലും എന്‍ജിഒകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന്‍ വക്താവ്. 

ഇസ്്‌ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു. 

അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇതര എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നതും നിരോധിച്ചു. ഹിജാബ് ശരിയായി ധരിക്കാന്‍ ഈ ജോലി തടസ്സമാണ് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിലക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now