
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

പതിനായിരക്കണക്കിന് മത്സ്യങ്ങള് ചത്തുപൊന്തി ഒരു നദി നിറഞ്ഞു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്സിലെ ഡാര്ലിങി നദിയിലാണ് മത്സ്യങ്ങള് കൂട്ടത്തോടെ ചത്തുപൊന്തിയത്. പത്തു കിലോമീറ്ററോളം ദൂരത്തില് മീനുകള് ചത്തു പൊങ്ങിയിട്ടുണ്ട്.
2018 മുതല് ഇത് മൂന്നാമത്തെ തവണയാണ് ഇവിടെ മത്സ്യങ്ങള് ഇങ്ങനെ ചത്തുപൊന്തുന്നത്. ഇത്തവണ ചത്തുപൊന്തിയ മീനുകളുടെ എണ്ണം മുന് വര്ഷങ്ങളെക്കാള് കൂടുതലാണ്.
വെള്ളപ്പൊക്കം കാരണം നദിയില് ചിലയിനം മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയര്ന്നിരുന്നു. എന്നാല് വെള്ളം കുറഞ്ഞതിനെ തുടര്ന്ന ഇവ ചത്തു പൊന്തുകയായിരുന്നു എന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.
A fresh maior fish kill at Menindee Weir pool near Broken Hill. Locals say one million dead. @2GB873 @9NewsSyd pic.twitter.com/YCkA78NbgL
â Chris O'Keefe (@cokeefe9) March 17, 2023
ജലത്തിലെ ഓക്സിജന് ലെവല് ഗണ്യമായി കുറഞ്ഞതാണ് മീനുകള് കൂട്ടത്തോടെ ചാകുന്നതിന് കാരണമെന്നും സര്ക്കാര് പ്രസ്താവനയില് പറയുന്നു. ചൂടുകാലങ്ങളില് മത്സ്യങ്ങള്ക്ക് കൂടുതല് ഓക്സിജന് വേണ്ടിവരുമെന്നും പ്രസ്താവനയില് പറയുന്നു.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


