
വിമാനത്തിന്റെ എഞ്ചിന്‍ വലിച്ചടുപ്പിച്ചതല്ല; ജീവനക്കാരന്‍ സ്വയം ചാടിയത്, എയര്‍പോര്‍ട്ട് മരണത്തില്‍ വഴിത്തിരിവ്
റണ്‍വെയില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
റണ്‍വെയില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ജീവനക്കാരന്റേത് ആത്മഹത്യയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെക്‌സാസിലെ അന്റോണിയൊ വിമാനത്താവളത്തിലാണ് തിങ്കളാഴ്ച സംഭവം നടന്നത്.
ബെക്‌സാര്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ആണ് 27കാരനായ ഡേവിഡ് റെന്നറിന്റെത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രാദേശിക സമയം രാത്രി 10.25നാണ് മരണം നടന്നത്. ലാന്‍ഡ് ചെയ്ത ഡെല്‍റ്റ വിമാനത്തിന്റെ എഞ്ചിന്‍ തൊഴിലാളിയെ വലിച്ചെടുക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. ഗ്രൗണ്ട് ഹാന്റ്‌ലിങ് ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള യുണിഫി ഏവിയേഷന്റെ സ്റ്റാഫ് ആയിരുന്നു മരിച്ചയാള്‍.
തങ്ങളുടെ പോളിസിയുമായോ സുരക്ഷാ നടപടിക്രമങ്ങളുമായോ പ്രവര്‍ത്തന ശൈലിയുമായോ ബന്ധപ്പെട്ടല്ല അപകടം നടന്നതെന്നും മരിച്ച ജീവനക്കാരനോടുള്ള ബഹുമാനത്താല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ഇന്നലെ തന്നെ യൂണിഫി ഏവിയേഷന്‍ അറിയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ വാഗ്നര്‍ തലവന്‍ എങ്ങോട്ടുപോയി?; അന്വേഷണം അവസാനിപ്പിച്ചെന്ന് റഷ്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
