അമേരിക്കയിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമ; വെങ്കലത്തില്‍ തിളങ്ങി 'ഹനുമാന്'; 90 അടി
രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിയന് എന്ന് പ്രതിമയ്ക്ക് പേര് ഇട്ടത്.

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ ഹനുമാന്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിയന് എന്ന് പ്രതിമയ്ക്ക് പേര് ഇട്ടത്.
ഷുഗര്‍ ലാന്‍ഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ശക്തിയുടെയും ഭക്തിയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കും പ്രതിമയെന്ന്, പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയ ആത്മീയ ആചാര്യന്‍ചിന്ന ജീയര്‍ സ്വാമി പറയുന്നു. വടക്കേ അമേരിക്കയിലെ ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
305 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണ് യുഎസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഫ്ലോറിഡയിലെ ഗള്ഫ്സ്ട്രീം പാര്‍ക്കിലെ 110 അടിയുള്ള പെഗസസ് ആന്‍ഡ് ഡ്രാഗണ്‍ പ്രതിമ ആണ് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ.
Statue of Unity
— Vikram Singh (@Vi_kram92) August 21, 2024
Texas proudly hosts the 3rd largest statue in the USA, dedicated to Lord Hanumanâthe eternal symbol of devotion who united Prabhu Shri Ram and Mata Sita. A powerful testament to faith and unity. Jai Hanuman! ð #LordHanuman #Texas pic.twitter.com/y91u8TBbxt
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രതിമയുടെ അനാച്ഛാദന പരിപാടിയോടനുബന്ധിച്ച ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. 18നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

Related News

'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്
