
ചുഴലിക്കാറ്റ് ട്രക്കിനെ എടുത്തെറിഞ്ഞു, സധൈര്യം വാഹനം ഓടിച്ച് പുറത്തുകടന്ന് 16കാരൻ; ധീരതയ്ക്ക് ഷെവർലെയുടെ സമ്മാനം- വീഡിയോ
യുഎസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം
ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് തലകീഴായി മറിഞ്ഞിട്ടും സധൈര്യം ട്രക്ക് ഓടിച്ച് കൗമാരക്കാരൻ. 16കാരനായ റൈലി ലിയോൺ തന്റെ ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരുന്നതിനിടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ടിട്ടും ധീരതയോടെ വാഹനം ഓടിച്ച 16കാരന് പ്രമുഖ വാഹനനിർമ്മാതാക്കളായ ഷെവർലെ പുതിയ ട്രക്ക് സമ്മാനമായി നൽകി. കേടുപറ്റിയ ട്രക്കിന് പകരം സിൽവെറാഡോയുടെ 2022 എഡിഷൻ പുത്തൻ ട്രക്കും 15,000 ഡോളറുമാണ് റൈലിക്ക് സമ്മാനമായി നൽകിയത്.
യു.എസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ടെക്സസിലെ എൽജിൻ മേഖലയിലാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.
ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരികയായിരുന്ന 16കാരനായ റൈലി ലിയോൺ ചുഴലിക്കകത്ത് പെട്ടു. ട്രക്കിനെ എടുത്തുലച്ച കാറ്റ് വാഹനത്തെ തലകീഴായി മറിക്കുകയും വട്ടംകറക്കുകയും ചെയ്തു. എന്നാൽ, തിരികെ യഥാസ്ഥിതിയിലേക്ക് ട്രക്ക് വന്നതോടെ മനസാന്നിധ്യം കൈവിടാതെ റൈലി ട്രക്ക് ഓടിച്ച് ചുഴലിക്കുള്ളിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു.
ചുഴലിക്കാറ്റുകൾ വിഡിയോയിൽ പകർത്തുകയായിരുന്ന ബ്രയാം എംഫിംഗർ എന്നയാളുടെ കാമറയിലാണ് റൈലിയുടെ ധീരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ ട്രക്കിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വാഹന നിർമാതാക്കളായ ഷെവർലെ ഇക്കാര്യമറിഞ്ഞതോടെ യുവാവിൻറെ ധീരതയ്ക്ക് പാരിതോഷികം നൽകാൻ തീരുമാനിക്കുകയായിരുന്നു.
It's been a busy week for Riley Leon. He's the teen caught driving from a job interview in Monday's #Elgin tornado. Riley says he got the job at Whataburger and now a North Texas Chevrolet dealership is donating a new red Chevy Silverado to the teen. https://t.co/jJejiD0Cl9 pic.twitter.com/nUkJSAdVzr
â John-Carlos Estrada (@Mr_JCE) March 25, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



