
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

റിയോ: മങ്കിപോക്സ് ഭയന്ന് ബ്രസീലില്‍ കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടന. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
മൃഗങ്ങളില്‍ നിന്ന് ഇത് മനുഷ്യരിലേക്ക് പടരാം. എന്നാലിപ്പോള്‍ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. മൃഗങ്ങളെ ഇതിന്റെ പേരില്‍ ആക്രമിക്കാന്‍ പാടില്ല എന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
10 കുരങ്ങന്മാരെ വിഷം വെച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം ഉള്‍പ്പെടെ ബ്രസീലിയന്‍ ന്യൂസ് വെബ്സൈറ്റായ ജി വണ്ണാണ് റിപ്പോര്‍ട്ട് ചെയ്തത്. റിയോ പ്രിറ്റോ, സാവോ ജോസ്, സാവോ പോളോ എന്നീ നഗരങ്ങളില്‍ നിന്നും കുരങ്ങന്മാരെ കൊന്നൊടുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.
1700 മങ്കിപോക്സ് കേസുകളാണ് ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മങ്കിപോക്സിനെ തുടര്‍ന്ന് ബ്രസീലില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. 90ഓളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
