
അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്
ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്.
കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു.
പുതിയ കോവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കാര്യങ്ങൾ സർക്കാർ പദ്ധതിയിടുന്ന വിധം മുന്നോട്ട് പോകുന്നതെങ്കിൽ ഫെബ്രുവരി പകുതിയോടെ സ്കൂളുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 2,713,563 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേർ മരണപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



