
വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്, രക്ഷകരായി കുട്ടികള്‍- വൈറല്‍ വീഡിയോ
വടികൊണ്ട് അടിച്ച് പാമ്പിനെ മാറ്റാനായിരുന്നു കുട്ടികളുടെ ആദ്യശ്രമം
വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യം വൈറലാകുന്നു. മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് പാമ്പിന്റെ പിടിയില്‍ നിന്നും നായയെ രക്ഷിച്ചത്.
വടികൊണ്ട് അടിച്ച് പാമ്പിനെ മാറ്റാനായിരുന്നു കുട്ടികളുടെ ആദ്യശ്രമം. എന്നാല്‍ വടികൊണ്ട് തലയ്ക്ക് അടിച്ചിട്ടും പാമ്പിനെ മാറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി പാമ്പിന്റെ തലയില്‍ പിടിമുറുക്കി. ഇതോടെ മറ്റു രണ്ട് കുട്ടികളും കൂടി പാമ്പിനെ നായയുടെ പിടിയില്‍ നിന്നും വലിച്ചുമാറ്റാന്‍ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിന്റെ പിടിയില്‍ നിന്നും നായയെ രക്ഷിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞത്.
Children rescue the dog from the snake that would have caused his death pic.twitter.com/UL2oTd4GAb
â Ziad Abdel Aziz - Zizoo (@ZeezeeCoutee) August 6, 2022
2018 ല്‍ ഇറങ്ങിയ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിഡിയോ വീണ്ടും ജനശ്രദ്ധ നേടിയത്.നായയുടെ ശരീരത്തിലുള്ള പാമ്പിന്റെ പിടി അയഞ്ഞതോടെ അത് അവിടെനിന്നും കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



