
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂജഴ്സി: രണ്ട് വയസുകാരനായ മകന് ഫോൺ കളിക്കാൻ കൊടുത്തപ്പോൾ ആ അച്ഛനും അമ്മയും ഇത്ര പ്രതീക്ഷിച്ചില്ല. അമ്മയുടെ ഫോണിൽ കളിച്ച് രണ്ട് വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ!
ന്യൂജഴ്സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസുള്ള മകൻ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫർണിച്ചറുകളാണ് ഓൺലൈൻ ഷോപ്പിംങ് ശൃംഖലയായ വാൽമാർട്ടിൽ നിന്ന് അയാംഷ് ഓർഡർ ചെയ്തത്.
പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങൾക്കുള്ളിൽ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫർണിച്ചറുകൾ വീട്ടിലെത്താൻ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ പരിശോധിച്ചപ്പോൾ പല സാധനങ്ങളും ഒന്നിലേറെ തവണ ഓർഡർ ചെയ്തതായി കണ്ടെത്തി.
A toddler from #NewJersey accidentally ordered almost Rs 2 lakhs worth furniture from #Walmart. The tech-savvy toddler apparently had been playing on his motherâs phone. Package after package has been arriving since last one week at their home.#Toddler #children #smartphones pic.twitter.com/kHIKZSOmNE
â Sudhakar Udumula (@sudhakarudumula) January 23, 2022
പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയിൽ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങൾ തിരഞ്ഞെടുത്ത് ഓൺലൈൻ ആപ്പിന്റെ കാർട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോൾ വാങ്ങിയിരിക്കുന്നതെന്ന് അവർ മനസിലാക്കി. തുടർന്ന് തന്റെ ഭർത്താവിനോടും മുതിർന്ന രണ്ട് കുട്ടികളോടും സാധനങ്ങൾ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് ആയാംഷിലേക്ക് സംശയം നീണ്ടത്.
ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓർഡർ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങൾക്ക് ചിരിയാണ് വന്നതെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും പാസ്വേഡ് ലോക്കുകൾ ഉപയോഗിക്കുമെന്നും അയാംഷിന്റെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


