ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം നടന്നത്

റോഡ് മുറിച്ച് കടക്കുന്ന അനാക്കോണ്ട
Last Updated :20 January 2024, 8:48 am IST

News Now

വന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നത് ഇന്ന് സാധാരണ സംഭവമാണ്. തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന കൂറ്റന്‍ അനാക്കോണ്ടയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം നടന്നത്. റോഡിലൂടെ ക്രോസ് ചെയ്ത് പോവുകയാണ് അനാക്കോണ്ട. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അനാക്കോണ്ടയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. റോഡിലെ മീഡിയന്‍ മുറിച്ച് കടന്ന് അനാക്കോണ്ട കാട്ടില്‍ മറയുന്നതാണ് വീഡിയോയുടെ അവസാനം.ചിലര്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates