
Trump’s Tariffs : പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്, ചൈനയോട് അനുകമ്പയില്ല, തീരുവ 125 ശതമാനമായി കൂട്ടി
90 ദിവസം പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി

വാഷിങ്ടണ്‍: ചുങ്കപ്പോരില്‍ അപ്രതീക്ഷിത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ട്രംപ് മരവിപ്പിച്ചു. 90 ദിവസത്തേക്കാണ് അധിക തീരുവ ചുമത്തിയത് മരവിപ്പിച്ചത്. ഈ 90 ദിവസം പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 125 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചൈന ഒഴികെയുള്ള 75 ഓളം രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കുമെന്ന് യു എസ് പ്രസിഡന്റ് വ്യക്തമാക്കി.
വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ട്രംപ് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ധിപ്പിച്ചു. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്



