
ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി റയാന് റൂത്തിനെയാണ് ശിക്ഷിച്ചത്. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസില്‍ ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
2024-ല്‍ ഫ്ലോറിഡ ഗോള്‍ഫ് കോഴ്സില്‍ വെച്ച് പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യത്തിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയല്‍ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാന് റൂത്തിനെതിരെ ചുമത്തിയിരുന്നത്.
WHAT TO READ NEXT

നിപയെ തുരത്താന്‍ ജപ്പാന്; വൈറസിനെതിരെ പുതിയ വാക്സിന് പരീക്ഷണം
പ്രതി റയാന് റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ പ്രതി കുറ്റക്കാരനാണെന്നു ജൂറി അംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയില്‍വച്ച് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ റയാന് റൂത്ത് ശ്രമിച്ചിരുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Accuse in attempted assassination of US President Donald Trump sentenced to life in prison
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



