മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ; അമേരിക്കയുടെ പുത്തന്‍ നയത്തില്‍ വെട്ടിലാകുമോ ഇന്ത്യ?
വിദേശ നിര്‍മ്മിത മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു.
വാഷിങ്ടണ്‍. വിദേശ നിര്‍മ്മിത മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. ലോഹ തീരുവകളിലും പരിഷ്കരണം ഏര്‍പ്പെടുത്തികൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ഫലത്തില്‍ എല്ലാ പങ്കാളികള്‍ക്കുമെതിരെ വ്യാപാര യുദ്ധങ്ങള്‍ അഴിച്ചുവിട്ട് ഒരു വര്‍ഷത്തിനു ശേഷം വ്യാപാര അജണ്ടകള്‍ ഇരട്ടിയാകുകയാണ് അമേരിക്ക ചെയ്തത്.
പുതിയ ഉത്തരവ് പ്രകാരം എം.എഫ്.എന്‍ (മോസ്റ്റ് ഫേവറബിള്‍ നാഷന്) എന്ന വിലനിര്‍ണ്ണയ കരാറില്‍ ഒപ്പിടാത്തതും യുഎസില്‍ നിര്‍മ്മാണയൂണിറ്റുകള്‍ ഇല്ലാത്തുതുമായ എല്ലാ മരുന്നു കമ്പനികളെയും ഇത് ബാധിക്കും. ദേശീയ സുരക്ഷയും ആഭ്യന്തര വ്യവസായവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുവകളില്‍ മാറ്റം വരുത്തിയത് എന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതിയ നിയമപ്രകാരം കൂടുതല്‍ മരുന്നുകള്‍ യുഎസ്സില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും. വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 120 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് അടുത്ത 180 ദിവസത്തേക്ക് നിയമം ബാധകമായിരിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. 'ലോകത്തിലെ പേറ്റന്റ് നേടിയ മരുന്നുകളുടെ ഭൂരിഭാഗവും അമേരിക്കയിലായിരിക്കും നിര്മ്മിക്കപ്പെടുകയെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതായി'വെറ്റ് ഹൗസ് ഉദ്യോഗസ്ഥന് പ്രതികരിച്ചിരുന്നു.
എന്നാല്‍ യൂറോപ്യന്‍ യൂണിയന്, ജപ്പാന്, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമാകില്ല. വാഷിങ്ടണുമായി നേരത്തെ ഉണ്ടാക്കിയിട്ടുള്ള വ്യാപാര കരാറുകള്‍ കാരണം ഈ രാജ്യങ്ങളുടെ ഫര്‍മാ തീരുവ 15 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ജനറിക് വിഭാഗത്തിലെ മരുന്നുകള്‍ക്കും പുതുക്കിയ തീരുവ ബാധകമല്ല.
ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റി അയക്കപ്പെടുന്ന മരുന്നുകള്‍ ജനറിക് വിഭാഗത്തില്‍ പെടുന്നവയാണ്. അതുകൊണ്ടു തന്നെ നിലവില്‍ തീരുവയില്‍ വന്ന മാറ്റം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും ഈ നയത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം എന്ന അമേരിക്കയുടെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. പേറ്റന്റ് നേടിയ മരുന്നുകള്‍ക്കും സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ക്കും ( Active Pharmaceutical Ingredients - APIs) ഉയർന്ന തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് ആഗോള വിതരണ ശൃംഖലകളില്‍ അലയടിച്ചേക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

യു.കെ, കാനഡ 'ഔട്ട്' ജർമനി 'ഇൻ'; വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ ചോയ്സ് !


