
'അവരെ വേട്ടയാടി പിടിക്കുംവരെ ഇന്ത്യക്കൊപ്പം'; പിന്തുണ അറിയിച്ച് അമേരിക്ക
പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്ക നിലകൊള്ളുന്നു

വാഷിങ്ടണ്‍: 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെ വേട്ടയാടി തകര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗാബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനുമുന്നിലെത്തിക്കണ്ടേതുണ്ടെന്നും തുള്‍സി പറഞ്ഞു.
എക്സിലൂടെയാണ് ഗാബാര്‍ഡിന്റെ പ്രതികരണം. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്ക നിലകൊള്ളുന്നതായി അവര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.' പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ നീചപ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും', തുള്‍സി പോസ്റ്റില്‍ പറഞ്ഞു.
We stand in solidarity with India in the wake of the horrific Islamist terrorist attack, targeting and killing 26 Hindus in Pahalgam. My prayers and deepest sympathies are with those who lost a loved one, PM @narendramodi, and with all the people of India. We are with you andâ¦
— DNI Tulsi Gabbard (@DNIGabbard) April 25, 2025
ഭീകരാക്രമണത്തെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നതായും പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





