
നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ ഒറ്റപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ്
' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യൂ'.
ദുബായ്: ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎഇ. യുദ്ധം ചെയ്യേണ്ടത് അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യൂ. അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയല്‍ക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം, അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളെ ഇറാന് ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളില്‍ വ്യാപക ആക്രമണവും ഇറാന് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎഇ രംഗത്തെത്തിയത്.
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Summary
UAE delivers a strong criticism against Iran's recent actions, Presidential advisor Anwar Gargash warns Iran to act with wisdom
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



