കടുത്ത നടപടികളുമായി ഇന്ത്യയും; യു കെയിൽ നിന്നെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റൈൻ

വാക്‌സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈൻ വേണമെന്നാണ് തീരുമാനം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

ന്യുഡൽഹി: തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ച് ഇന്ത്യ. വാക്‌സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈൻ വേണമെന്നാണ് തീരുമാനം. ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റൈൻ എർപ്പെടുത്തിയ യുകെയുടെ നടപടിക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 

വാക്‌സിൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാൻ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് പൗരൻമാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തി തീരുമാനം. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ 72മണിക്കൂർ മുമ്പെടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now