ലിവര്‍പൂള്‍, ലീഡ്‌സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി

UK riots Starmer to hold emergency meeting as riots intensify
ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷംSource by : എപി
Last Updated :5 August 2024, 3:27 pm IST

News Now

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാചര്യത്തില്‍ പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. കല്ലേറും പടക്കമേറും തീവെപ്പും ഹോട്ടല്‍ ആക്രമണവും ഉള്‍പ്പെടെ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായി.

വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നഗരങ്ങളിലുള്‍പ്പെടെ കലാപം പൊട്ടിപ്പുറപ്പെട്ടു, അക്രമ സംഭവങ്ങളില്‍ ഇതുവരെ 420 പേര്‍ അറസ്റ്റിലായി. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാമെര്‍ പൊലീസിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും അഭയം തേടിയവരെ ലക്ഷ്യമിട്ട്‌ ഹോട്ടലുകള്‍ അക്രമിക്കുകയും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചത്.

ലിവര്‍പൂള്‍, ലീഡ്‌സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാര്‍ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി. കലാപകാരികള്‍ കടകള്‍ കൊള്ളയടിക്കുകയും പള്ളികളും വിദേശ ബന്ധമുള്ള സ്ഥാപനങ്ങളും ആക്രമിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates