റഷ്യക്കെതിരെ വംശഹത്യ ആരോപിച്ച് യുക്രൈന്‍ നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച പരിഗണിക്കും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

ഹേഗ്: റഷ്യക്കെതിരെ വംശഹത്യ ആരോപിച്ച് യുക്രൈന്‍ നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച പരിഗണിക്കും. മാര്‍ച്ച് 7,8 തിയതികളിലായാണ് വാദം കേള്‍ക്കുക. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം തടയാനും റഷ്യയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ യുക്രൈന്‍ സമീപിച്ചത്. ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് എന്നീ കിഴക്കന്‍ യുക്രൈനിലെ മേഖലകളില്‍ വംശഹത്യ നടന്നതായി ആരോപിച്ചാണ് റഷ്യന്‍ അധിനിവേശം. എന്നാലത് തെറ്റാണ്. ഇപ്പോള്‍ യുക്രൈനില്‍ റഷ്യ വംശഹത്യ ആസൂത്രണം ചെയ്യുകയാണെന്നും യുക്രൈന്‍ ഹര്‍ജിയില്‍ പറയുന്നു. 

യുക്രൈനില്‍ അങ്ങനെയൊരു വംശഹത്യ നടന്നു എന്നത് യുക്രൈന്‍ ശക്തമായി നിഷേധിക്കുന്നു. ഇവിടെ പറയുന്ന വംശഹത്യ തടയുന്നതിനും യുക്രൈനെതിരെ നടപടി എടുക്കാനും റഷ്യക്ക് അവകാശമില്ല എന്നും ഹര്‍ജിയില്‍ യുക്രൈന്‍ ചൂണ്ടിക്കാണിക്കുന്നു.