ഫ്രഞ്ച് ഫ്രൈസിന്റെ മണമുള്ള പെർഫ്യൂം! ഫ്രൈറ്റ്സ് ബൈ ഐഡഹോ അവതരിപ്പിച്ച് യു എസ് കമ്പനി 

1.7 ഔൺസ് ക്രിസ്റ്റലിൻ ബോട്ടിലിലാണ് ഇത് വില്പനക്കെത്തിയിരിക്കുന്നത്

ചിത്രം : ഇൻസ്റ്റ​​ഗ്രാം
Last Updated :20 January 2024, 8:58 am IST

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ എത്ര ദൂരം വേണമെങ്കിലും താണ്ടാൻ തയ്യാറാണ് പൊതുവേ ഭക്ഷണപ്രേമികൾ. അപ്പോൾ ഇഷ്ടവിഭവത്തിന്റെ ​ഗന്ധം ആസ്വദിക്കാനോ? ഇതാ ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമുള്ളവർക്കായി പുതിയ പെർഫ്യൂം അവതരിപ്പിച്ചിരിക്കുകയാണ് ഒരു യു എസ് കമ്പനി.  'ഫ്രൈറ്റ്സ് ബൈ ഇദാഹോ' എന്നപേരിൽ ഐഡഹോ പൊട്ടറ്റോ കമ്മീഷനാണ് ഈ പുതിയ ആശയത്തിന് പിന്നിൽ. 

തനതായ ഘടനയും രുചിയും അവിശ്വസനീയമായ ഗന്ധവും ഉള്ളവയാണ് ഐഡഹോ ഉരുളക്കിഴങ്ങ്. വാറ്റിയെടുത്ത ഐഡഹോ ഉരുളക്കിഴങ്ങും വിവിധ എണ്ണകളും ചേർത്താണ് ഫ്രൈറ്റ്സ് ബൈ ഐഡഹോ തയ്യാറാക്കിയിരിക്കുന്നത്. 1.7 ഔൺസ് ക്രിസ്റ്റലിൻ ബോട്ടിലിലാണ് ഇത് വില്പനക്കെത്തിയിരിക്കുന്നത്. ഐഡഹോ പൊട്ടറ്റോ കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ മാത്രമേ ഇവ ലഭിക്കുകയൊള്ളു. 

പോൾഫിഷ് അടുത്തിടെ നടത്തിയ ഒരു ദേശീയ സർവേയിൽ 90 ശതമാനം അമേരിക്കക്കാർക്കും ഫ്രഞ്ച് ഫ്രൈസിന്റെ മണം അത്യാകർഷകമാണെന്ന് കണ്ടെത്തിയിരുന്നു. “ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഫ്രഞ്ച്ഫ്രൈസ് എടുത്ത് കഴിക്കാതിരിക്കുക ഏറെകുറെ അസാദ്ധ്യമാണ്. ഫ്രഞ്ച് ഫ്രൈസിന്റെ മണത്തോട് നോ പറയാൻ ബുദ്ധിമുട്ടാണ്" ഐഡഹോ പൊട്ടറ്റോ കമ്മീഷൻ പ്രസിഡന്റും സിഇഒയുമായ ജാമി ഹൈം പറഞ്ഞു.  ഫ്രഞ്ച് ഫ്രൈസിനോട് നോ പറയാൻ പറ്റാത്ത എല്ലാവർക്കും ഈ പെർഫ്യൂം ഒരു മികച്ച സമ്മാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now