അമ്മയുടെ അറുത്തെടുത്ത തല കൈയിലിട്ട് അമ്മാനമാടി; മൃതശരീരത്തിന് മുകളില്‍ നഗ്നനായി കിടന്നു; യുവാവ് അറസ്റ്റില്‍

അമ്മയെ കൊലപ്പെടുത്തിയതെന്നും താനാണെന്നും അതില്‍ ദുഃഖിക്കുന്നുവെന്നും ജെഫ്രി അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 

കൊല്ലപ്പെട്ട അലക്സാന്‍ഡ്രിയ
Last Updated :22 January 2024, 7:50 pm IST

വാഷിങ്ടണ്‍: വയോധികയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജെഫ്രി സര്‍ജന്റ് എന്നയാളെയാണ് ന്യൂ ജെഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ജെഫ്രി തന്നെയാണ് അമ്മ അലക്സാന്‍ഡ്രി സര്‍ജന്റിനെ താന്‍ കൊലപ്പെടുത്തിയെന്ന കാര്യം വിളിച്ചറിയിച്ചത്. തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ എന്ന മാനസികരോഗമുണ്ടെന്നും ജെഫ്രി പൊലീസിനെ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയ അറുത്ത മാറ്റിയ അലക്സാന്‍ഡ്രിയുടെ മൃതശരീരത്തിന് മുകളില്‍ രക്തത്തില്‍ കുളിച്ച് നഗ്നനായ നിലയിലാണ് ജെഫ്രിയെ കണ്ടെത്തിയത്. കത്തിയുപയോഗിച്ചാണ് ജെഫ്രി കൊലപാതകം നടത്തിയതും തലയറത്തുമാറ്റിയതുമെന്നും പോലീസ് പഞ്ഞു. 

അമ്മയെ കൊലപ്പെടുത്തിയതെന്നും താനാണെന്നും അതില്‍ ദുഃഖിക്കുന്നുവെന്നും ജെഫ്രി അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 
അമ്മയുടെ വേര്‍പ്പെടുത്തിയ ശിരസ് ജെഫ്രി മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതും പിന്നീട് പൊലീസെത്തുമ്പോള്‍ ഓടിച്ചെന്ന് മൃതശരീരത്തിന് മുകളിലേക്ക് വീഴുന്നതും അപാര്‍ട്മെന്റിനുള്ളിലെ സുരക്ഷാക്യാമറാദൃശ്യങ്ങളിലുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ജെഫ്രിയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് കേപ് മേയ് കൗണ്ടി ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് ജെഫ്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now