ഫിലാഡൽഫിയയിൽ നിന്ന് മിയാമിയിലേക്ക് പോവുകയായിരുന്ന ഫ്രോണ്ടിയർ വിമാനത്തിലാണ് സംഭവമുണ്ടായത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:47 am IST

News Now

മിയാമി: വിമാനത്തിനുള്ളിൽ എയർഹോസ്റ്റസുമാരെ കയറിപ്പിടിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു. അമേരിക്കൻ പൗരനായ മാക്‌സ്വൽ ബെറിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇയാളെ മിയാമി വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഫിലാഡൽഫിയയിൽ നിന്ന് മിയാമിയിലേക്ക് പോവുകയായിരുന്ന ഫ്രോണ്ടിയർ വിമാനത്തിലാണ് സംഭവമുണ്ടായത്. എയർഹോസ്റ്റസിന്റെ മാറിടത്തിൽ പിടിച്ച യുവാവിനെ തടയാൻ ശ്രമിച്ചതാണ് വിമാനത്തിലെ മറ്റു ജീവനക്കാർ. എന്നാൽ ബെറി ഇവരെ മർദ്ദിക്കുകയായിരുന്നു. തന്റെ മാതാപിതാക്കൾ സമ്പന്നരാണെന്ന് ആക്രോശിച്ചാണ് ബെറി ജീവനക്കാരെ മർദ്ദിച്ചത്. ഒടുവിൽ ജീവനക്കാർ യുവാവിനെ സീറ്റിൽ കെട്ടിയിട്ടു. 

യാത്രക്കാരെ നിയന്ത്രിച്ചത് ശരിയായ പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി മുഴുവൻ ജീവനക്കാരനെയും സസ്‌പെന്റ് ചെയ്‌തെന്നാണ് വിമാനക്കമ്പനി ആദ്യം അറിയിച്ചത്. എന്നാൽ നടപടി വിവാദമായതോടെ തിരുത്തൽ വരുത്തി. ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകും വരെ ശമ്പളത്തോട് കൂടിയുള്ള അവധി നൽകിയിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates