യാത്രക്കിടെ മദ്യം ഓര്‍ഡര്‍ ചെയ്ത ശേഷം യുവതി കൂടുതല്‍ പ്രകോപിതയായി വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു

US Passenger  Violent Behavior ​airline Faces Record Fine
വിമാനത്തില്‍ മദ്യപിച്ച് ലക്ക്‌കെട്ടു, സഹയാത്രികരോട് മോശം പെരുമാറ്റം; 34കാരിക്ക് റെക്കോര്‍ഡ് തുക പിഴSource by : എക്‌സ്
Last Updated :16 June 2024, 5:53 pm IST

News Now

വഷിങ്ടണ്‍: വിമാനത്തില്‍ സഹയാത്രക്കാരെ ആക്രമിച്ചതിന് 34കാരിക്ക് റെക്കോര്‍ഡ് തുക പിഴയിട്ട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ). അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികരെ ആക്രമിച്ചതിന് യുഎസ് വംശജയായ ഹീതര്‍ വെല്‍സിന് 81,950 ഡോളറാണ് പിഴ ചുമത്തിയത്.

2021 ജൂലൈ 7-ന് ടെക്സാസില്‍ നിന്ന് ഷാര്‍ലറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം. യുവതി സഹയാത്രക്കാരെ ചവിട്ടുകയും തുപ്പുകയും ചെയ്യുകയായിരുന്നു. വിമാനത്തില്‍ ഒരു യാത്രക്കാരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിന് എഫ്എഎ നല്‍കിയ ഏറ്റവും വലിയ പിഴയാണ് യുവതിക്ക് ചുമത്തിയത്. ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. പിഴ അടക്കാത്തതിന് യുവതിക്കെതിരെ കേസെടുക്കാനും എഫ്എഎ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ മദ്യം ഓര്‍ഡര്‍ ചെയ്ത ശേഷം യുവതി കൂടുതല്‍ പ്രകോപിതയായി വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. അവര്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു, നിലവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഡക്റ്റ് ടേപ്പും ഫ്ളെക്സ് കഫുകളും ഉപയോഗിച്ച് യുവതിയെ സീറ്റില്‍ ഇരുത്തി. പിന്നീട് ഇവര്‍ ചവിട്ടുകയും തുപ്പുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെയും യാത്രക്കാരെയും കടിക്കുകയും തലവെച്ച് ഇടിക്കാനും ശ്രമിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും ഇവര്‍ അക്രമം തുടര്‍ന്നതായും അധികൃതര്‍ പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates