
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് യു എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ ട്വീറ്റ് ചെയ്തു. അഞ്ചു ടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
Just as India sent assistance to the United States as our hospitals were strained early in the pandemic, we are determined to help India in its time of need. https://t.co/SzWRj0eP3y
â President Biden (@POTUS) April 25, 2021
ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് കമല ഹാരിസ് പറഞ്ഞത്. ഇന്ത്യൻ സർക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും, ആവശ്യമായ സഹായങ്ങൾ ഉടൻ എത്തിക്കുമെന്നും അവർ അറിയിച്ചു. വാക്സിൻ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് നൽകുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ നേരത്തെ അറിയിച്ചിരുന്നു. കോവിഷീൽഡ് വാക്സീന്റെ ഉൽപ്പദാനത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇന്ത്യയ്ക്ക് നൽകുക.
The U.S. is working closely with the Indian government to rapidly deploy additional support and supplies during an alarming COVID-19 outbreak. As we provide assistance, we pray for the people of Indiaâincluding its courageous healthcare workers.
â Vice President Kamala Harris (@VP) April 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


