
വിറയ്ക്കുന്ന കാലുകള്‍, കൈ കുത്തി മുകളിലേക്ക്, 6,600 സ്റ്റെപ്പുകള്‍; മലമുകളിലേക്ക് വെല്ലുവിളി നിറഞ്ഞ യാത്ര- വീഡിയോ
ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യം

ഓരോ സ്റ്റെപ്പും കയറുമ്പോഴും നട്ടെല്ലിലേക്ക് തണുപ്പ് അരിച്ചുകയറുന്നത് ആലോചിച്ച് നോക്കിയിട്ടുണ്ടോ? മലമുകളിലേക്ക് കയറുമ്പോള്‍ കാലുകള്‍ വിറയ്ക്കുന്നവരുടെയും വീണുപോകുന്നവരുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യം. സാംസ്കാരികമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള തായ് കൊടുമുടി (തായ്ഷാന്‍) കയറുന്ന വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികളാണ് വീഡിയോയുടെ ഉള്ളടക്കം. 6600 സ്റ്റെപ്പുകള്‍ക്ക് മുകളിലുള്ള തായ്ഷാന്‍ ക്ഷേത്രം ലക്ഷ്യമിട്ടാണ് വിശ്വാസികള്‍ കൊടുമുടി കയറുന്നത്. സ്റ്റെപ്പുകള്‍ കയറുന്നതിനിടെ വിശ്വാസികളുടെ കാലുകള്‍ വിറയ്ക്കുന്നതും ചിലര്‍ വീണു പോകുന്നതുമായ ദൃശ്യങ്ങളാണ് വൈറലായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ചിലര്‍ വടി കുത്തിപ്പിടിച്ചാണ് നടക്കുന്നത്. മറ്റു ചിലര്‍ സ്റ്റെപ്പ് കയറാനുള്ള ബുദ്ധിമുട്ട് കാരണം കൈ കുത്തിയാണ് മുകളിലേക്ക് കയറുന്നത്. സ്റ്റെപ്പ് കയറുന്നതിനിടെ വീണുപോയ ചിലരെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്ട്രെച്ചറില്‍ കൊണ്ടുപോയി. നൂറ്റാണ്ടുകളായി തായ്ഷാന്‍ ചൈനീസ് ജനതയുടെ പ്രധാന ആരാധനാകേന്ദ്രമാണ്.
ä¸å½ã®æ³°å±±ã7200段ã®é段ããããç»é ã«4ï½6æéãããããè¦³åæ°åã§è¨ªãã人ãã徿ããã pic.twitter.com/DY7xwj18iy
— ãã¢ãã¢@æå¤æå ±æºããºãã¥ã¼ã¹ (@roaneatan) April 17, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


വയറ്റിൽ ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

'ഇത് 'പ്രേമലു'വല്ല 'സീനിയേഴ്സ്', ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?'; 'റീമേക്ക്വുഡി'നെ ട്രോളി സോഷ്യല്‍ മീഡിയ

