
നിയന്ത്രണം നഷ്ടമായി മലക്കം മറിഞ്ഞു; നേപ്പാള്‍ വിമാനം തകര്‍ന്നു വീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം പുറത്ത്
നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

കഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനം ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മലക്കംമറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് പകര്‍ത്തിയാണ് ഈ ദൃശ്യം. കഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്.
Video of what seems to be moments before the crash of Yeti Airline ATR72 carrying 72 passengers near Pokhara Airport#aerowanderer #aviation #avgeek #nepal #yetiairlines pic.twitter.com/hk12Edlvpf
â Aerowanderer (@aerowanderer) January 15, 2023
രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. 68 യാത്രക്കാര്‍ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ് എന്നാണ് വിവരം. ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പൊഖാറ വിമാനത്താവളം അടച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ നേപ്പാള്‍ വിമാനദുരന്തം: 45 മൃതദേഹങ്ങള്‍ കണ്ടെത്തി; വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരും ( വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



