സൈനിക വേഷത്തിൽ എത്തിയ മകനെ വഴിയിൽ സ്വീകരിക്കാനെത്തിയതായിരുന്നു ഉമ്മ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

News Now

റിയാദ്: സ്വന്തം മാതാവിന്റെ കാൽപാദങ്ങളിൽ ചുംബിച്ച സൗദി യുവ സൈനികന്റെ സ്നേഹപ്രകടനം വൈറൽ. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ വിഡിയോയിൽ ഉമ്മയുടെ അരികിലേക്ക് ഓടിയെത്തി ബിഗ് സല്യൂട്ടും ആദരവും നൽകുന്ന സൈനികനെയാണ് കാണാൻ കഴിയുക. ദീർഘനാളുകൾക്ക് ശേഷം അമ്മയും മകനും കൂടുയുള്ള ഒത്തുചേരലായിരുന്നു ഇത്. 

സൈനിക വേഷത്തിൽ എത്തിയ മകനെ വഴിയിൽ സ്വീകരിക്കാനെത്തിയതായിരുന്നു ഉമ്മ. അമ്മയെ കണ്ടതും പട്ടാളക്കാരൻ ഓടി അരികിലെത്തി. ഉമ്മയ്ക്ക് ഒരു ബി​ഗ് സല്യൂട്ട് നൽകിയശേഷം ഇരുവരും ആലിം​ഗനം ചെയ്തു. ഇതിനിടയിലാണ് മകൻ അമ്മയുടെ കാൽപാദങ്ങളിൽ ചുംബിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates