
ഉദ്ഘാടനം ചെയ്യുന്നതിനിടെ പാലം തകര്‍ന്നു വീണു; വീഡിയോ വൈറല്‍
പാലത്തിന്റെ ഒരുഭാഗത്ത് കയറിനിന്ന് ഉദ്ഘാടക റിബണ്‍ മുറിച്ചതിന് പിന്നാലെയാണ് പാലം തകര്‍ന്നുവീണത്.
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പാലം തകര്‍ന്നുവീഴുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലാകുന്നു. പാലത്തിന്റെ ഒരുഭാഗത്ത് കയറിനിന്ന് ഉദ്ഘാടക റിബണ്‍ മുറിച്ചതിന് പിന്നാലെയാണ് പാലം തകര്‍ന്നുവീണത്.
പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നദിയ്ക്ക് കുറുകെ പാലം നിര്‍മിച്ചതെന്നാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതരെല്ലാം ഉദ്ഘാടനത്തിനായി പാലത്തിന്റെ മുകളില്‍ കയറിയതോടെ പാലം തകര്‍ന്നുവീഴുകയായിരുന്നു. ഉദ്ഘാടക റിബണ്‍ മുറിക്കുന്നതും തൊട്ടുപിന്നാലെ പാലം തകരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇവരെ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
Strange things happening in Africa. A bridge collapses during commissioning in Congo pic.twitter.com/R0pov2V1x4
â Abu Ayman (@abuayman888) September 7, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



