കാളപ്പോരിനിടെ തെറിച്ചുവീണു; ജീവൻ പണയംവച്ച് മകനെ രക്ഷിച്ച് അച്ഛൻ; വൈറൽ വീഡിയോ

വിറളിപിടിച്ച് കുത്താനെത്തുന്ന കാളയിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച് അച്ഛ​ൻ രക്ഷിക്കുന്നതിന്റെ വിഡിയോയാണ് പങ്കിട്ടത്‌ 

കാള കുത്തുന്നതിനിടെ മകനെ രക്ഷിക്കുന്ന അച്ഛന്‍ വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:58 am IST

കുടുംബത്തെ സംരക്ഷിക്കാന്‍ ചില​പ്പോൾ അവർ ഏതറ്റം വരെയും പോകും. മകനുവേണ്ടി ജീവന്‍ വരെ പണയം വെക്കുന്ന ഒരു അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ടെക്‌സാസിൽ നിന്നുള്ള ഈ വിഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കണ്ടുതീർക്കാനാവില്ല.

വിറളിപിടിച്ച് കുത്താനെത്തുന്ന കാളയിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച് അച്ഛ​ൻ രക്ഷിക്കുന്നതിന്റെ വിഡിയോ കോഡി ഹുക്‌സ് എന്ന കൗബോയ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കുവെച്ചത്.

കാളപ്പോരിനുള്ള മൈതാനത്തിൽ പ്രവേശിച്ചയുടനെ കോഡി ഹുക്‌സിനെ കാള കുടഞ്ഞെറിയുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് വിറളിപൂണ്ട് ഓടിനടക്കുന്ന കാള കോഡി ഹുക്‌സിനെ കുത്താനെത്തുന്നു. എന്നാൽ, തക്കസമയത്ത് കോഡി ഹുക്‌സിന്‍റെ പിതാവ് അദ്ദേഹത്തെ വാരിപ്പുണർന്ന് രക്ഷപ്പെടുത്തുന്നു. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്നത് പോലും നോക്കാതെയാണ് മകനെ രക്ഷിക്കുന്നത്.

കാളപ്പോരിൽ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും മകനെ സംരക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നും കോഡിയുടെ പിതാവ് ലാൻഡിസ് ഹുക്‌സ് പറഞ്ഞു. ആ സമയത്ത് അവനെ സംരഷിക്കാന്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും ലാൻഡിസ് പറഞ്ഞു.

വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്. നിരവധി ആളുകൾ ഷെയർചെയ്യുകയും കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now