
News Now
റോം: സര്ക്കസ് കളിക്കുന്നതിനിടെ പരിശീലകനെ കടുവ ആക്രമിച്ചു. ഇറ്റാലിയന് പ്രവിശ്യയായ ലെക്സിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. സര്ക്കസ് പരിശീലകനെ കടുവ കടിച്ച ശേഷം വലിച്ചെറിയുന്നതും വീഡിയോയില് കാണാം. പരിശീലകന് മറ്റൊരു കടുവയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ മറ്റൊരു കടുവ പുറകില് നിന്ന് ആക്രമണം നടത്തുകായിരുന്നു.
31കാരനായ ഐവാന് ഓര്ഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടന്നാണ് റിപ്പോര്ട്ടുകള്. കടുവയുടെ ആക്രമണത്തില് യുവാവ് പിടയുമ്പോള് കാണാന് എത്തിയവരുടെ നിലവിളിയും വീഡിയോയില് കേള്ക്കാം
.കാലിലും കഴുത്തിലുമായിട്ടാണ് കടുവ പല്ലുകള് ആഴ്ത്തിയിട്ടുള്ളത്. പ്രദര്ശനം കാണാനെത്തിയ ആളുകളുടെ നിലവിളിയും വീഡിയോയില് കേള്ക്കാം.
Incidente al Circo per #ivanorfei, attaccato alle spalle da una Tigre davanti ai bimbi del pubblico
â SALLY (@LaSamy65280885) December 31, 2022
Ricoverato in codice rosso#circo #Orfei pic.twitter.com/VgYDvuxkJT
പരിശീലകന്റെ സഹായി കടുവയെ ഒരു മേശകൊണ്ട് അടിച്ചതിനെത്തുടര്ന്ന് ഐവാന് ഓര്ഫി കടുവയുടെ പിടിയില്നിന്ന് രക്ഷപ്പെട്ടു. ഉടന് തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴുത്തിലും കാലിലും കൈകളിലുമായി ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
'മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണല് പരിശീലകനായ ഇവാന്, ഷോയ്ക്കിടെ കടുവയുടെ ആക്രമണത്തിന് ഇരയായി, ഭാഗ്യവശാല് പരിക്കുകള് ഗുരുതരമല്ല, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയില് ആശങ്കപ്പെടേണ്ടതില്ല', സര്ക്കസ് അധികൃതര് പ്രസ്താവനയില് വ്യക്തമാക്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






