ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

We will also visit Cuba on our way back from Iran, they will thank us : Trump
പ്രതീകാത്മക ചിത്രംAI
Edited by :ചന്ദ്ര സ്വസ്തി
Last Updated :2 മേയ് 2026, 3:54 pm IST

വാഷിംഗ്ടൺ: ഇറാനില്‍നിന്നു മടങ്ങുമ്പോള്‍ യുഎസ് നാവികസേന ക്യൂബയെ നേരിടുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പരിഹാസം. ഫ്‌ലോറിഡയിലെ ഫോറം ക്ലബ് ഓഫ് പാം ബീച്ചസില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.

'ക്യൂബയില്‍ പ്രശ്‌നങ്ങളുണ്ട്. ഇറാനില്‍ നിന്ന് മടങ്ങുമ്പോള്‍ യുഎസ് നാവികസേനയിലെയും ലോകത്തിലെതന്നെയും ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ ക്യൂബ തീരത്തോടു ചേര്‍ത്തു നിര്‍ത്താം. അപ്പോള്‍ അവര്‍ നന്ദിയറിയിക്കും. 'ഞങ്ങള്‍ കീഴടങ്ങുന്നു' എന്നു പറയും'- ട്രംപ് പറഞ്ഞു.

ക്യൂബക്കെതിരായ അമേരിക്കയുടെ നിലപാടായി ട്രംപിന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നുണ്ട്. ക്യൂബയില്‍ രാഷ്ട്രീയസാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ പരാമര്‍ശം.

ആവശ്യങ്ങള്‍ നിറവേറ്റാത്ത പക്ഷം ക്യൂബക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് പലതവണ നല്‍കിയിട്ടുണ്ട്. അമേരിക്ക - ക്യൂബ ബന്ധം ഇതിനകം സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ്. ട്രംപിന്റെ പ്രസ്താവനകള്‍ ഈ ബന്ധത്തില്‍ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

News Now

Summary

We will also visit Cuba on our way back from Iran, they will thank us : Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates