
'സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം
'യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന് രക്ഷിക്കുകയും ചെയ്യും'

വാഷിങ്ടണ്‍: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം.
WHAT TO READ NEXT

ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്
'യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന് രക്ഷിക്കുകയും ചെയ്യും' എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം. സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചു എന്നും വൈറ്റ് ഹൗസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ നൊബേല്‍ പുരസ്കാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ നേരത്തെ ട്രംപ് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.
WHAT TO READ NEXT

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്
വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക് ആണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നല്‍കിയത്. നിലവില്‍ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Once again, the Nobel Committee has proved they place politics over peace. White House reacts to Nobel Peace Prize announcement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


