
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ലുസാക: ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങള്ക്ക് ശേഷം താനും ഉയിര്ത്തെഴുന്നേല്ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന് ജീവനോടെ മണ്ണിട്ട് മൂടിയ പാസ്റ്റര് മരിച്ചു. ആഫ്രിക്കയിലെ സാംബിയന് ക്രിസ്ത്യന് ചര്ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള് കൈകാലുകള് ബന്ധിച്ച് കുഴിയില് ഇറങ്ങി കിടന്നത്.
തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള് വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികള് വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല് മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള് മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടത്.
ഈ അന്ധവിശ്വാസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്ക്കെതിരെ അധികൃതര് കേസെടുത്തു. മരിച്ച നിലയില് കണ്ടെത്തിയപ്പോഴാണ് ഇവര് സംഭവം പൊലീസിനെ അറിയിച്ചത്. സഹായികളില് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര് ഒളിവിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


