വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി ഡോക്ടര്‍മാരോട് പറഞ്ഞു. 

മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്ത ഗ്ലാസ് ടംബ്ലര്‍
Last Updated :20 January 2024, 8:59 am IST

News Now

യുവതിയുടെ മൂത്രാശയത്തില്‍ നാലുവര്‍ഷമായി കുടുങ്ങിക്കിടക്കുന്ന് ഗ്ലാസ് ടംബ്ലര്‍ നീക്കം ചെയ്തു. മൂത്രാശയരോഗത്തെ തുടര്‍ന്ന് യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തിയത്

യുവതിക്ക് യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളാണുണ്ടായിരുന്നു. എപ്പോഴും ടോയ്ലറ്റിലേക്ക് പോകേണ്ട അവസ്ഥയാണെന്ന് പരാതിപ്പെട്ടാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് യുവതിയുടെ മൂത്രസഞ്ചി സ്‌കാന്‍ ചെയ്തു. അപ്പോഴാണ് ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു വസ്തു കണ്ടെത്തിയത്. ഇത് 8-സെന്റീമീറ്റര്‍ വീതിയുള്ള ഒരു 'ഭീമന്‍' കല്ല് ആയിരിക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. 

ടുണീഷ്യന്‍ നഗരമായ സ്ഫാക്‌സിലെ ഹബീബ് ബര്‍ഗുയിബ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഒടുവില്‍ സത്യം കണ്ടെത്തിയത്. മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ നടത്തുന്ന തുറന്ന ശസ്ത്രക്രിയയിലൂടെയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി ഡോക്ടര്‍മാരോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates