
ഭര്‍ത്താവുമായി പിരിഞ്ഞു, കല്യാണ ഫോട്ടോയുടെ പണം തിരികെ വേണം; ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ വിചിത്ര ആവശ്യവുമായി യുവതി
വിവാഹമോചനത്തിന് പിന്നാലെ കല്യാണ ഫോട്ടോ ഷൂട്ടിന് ചെലവായ തുക ഫോട്ടോഗ്രാഫര്‍ തിരികെ നല്‍കണമെന്ന വിചിത്ര ആവശ്യവുമായി യുവതി

വിവാഹമോചനത്തിന് പിന്നാലെ കല്യാണ ഫോട്ടോ ഷൂട്ടിന് ചെലവായ തുക ഫോട്ടോഗ്രാഫര്‍ തിരികെ നല്‍കണമെന്ന വിചിത്ര ആവശ്യവുമായി യുവതി. വിവാഹ മോചിതയായ തനിക്ക് കല്യാണ ഫോട്ടോകള്‍ ആവശ്യമില്ലെന്നും ഇതിനായി ചെലവായ തുക തിരികെ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടതായി ട്വിറ്ററിലൂടെയാണ് ഫോട്ടോഗ്രാഫര്‍ പുറത്തുവിട്ടത്.
സംഭാഷണത്തിന്റെ തുടക്കത്തില്‍ യുവതി തമാശ പറയുകയാണ് എന്നാണ് കരുതിയത്. എന്നാല്‍ സംഭാഷണം തുടര്‍ന്നതോടെ യുവതി കാര്യമായിട്ടാണ് പറയുന്നത് എന്ന് മനസിലായെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. നിങ്ങള്‍ക്ക് ഇപ്പോഴും എന്നെ ഓര്‍മ്മയുണ്ടോ എന്ന കാര്യം എനിക്ക് അറിയില്ല. 2019ല്‍ ഡര്‍ബനില്‍ വച്ചായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ ഫോട്ടോ ഷൂട്ട് ചെയ്തത് നിങ്ങളായിരുന്നു. നിലവില്‍ ഞാന്‍ വിവാഹ മോചിതയാണ്. മുന്‍ ഭര്‍ത്താവുമൊന്നിച്ചുള്ള വിവാഹ ചിത്രങ്ങള്‍ ഇനി എനിക്ക് ആവശ്യമില്ല. അന്ന് നിങ്ങള്‍ ഭംഗിയായാണ് ജോലി നിറവേറ്റിയത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെട്ടതോടെ ആ ചിത്രങ്ങള്‍ ഇനി ആവശ്യമില്ല. ആ ചിത്രങ്ങള്‍ വേണ്ടാത്ത സ്ഥിതിക്ക് അന്ന് ഫോട്ടോ ഷൂട്ടിന് വേണ്ടി വന്ന ചെലവ് തിരിച്ചുതരണം' - ഫോട്ടോഗ്രാഫര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വാട്സ്ആപ്പ് ചാറ്റിലെ യുവതിയുടെ വാക്കുകള്‍.
സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവതിയുടെ മുന്‍ഭര്‍ത്താവ് തന്നെ സമീപിച്ച് യുവതിക്ക് വേണ്ടി മാപ്പ് ചോദിച്ചതായും ഫോട്ടോഗ്രാഫര്‍ പറയുന്നു. ട്വീറ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 3.8 ലക്ഷം പേരാണ് ഇത് കണ്ടത്.
I swear my life is a movie you can't make this stuff up.
â LanceRomeoPhotography (@LanceRomeo) April 11, 2023
ThaboBesterArrested Musa xoli Boity #NOTA
Pretoria East Dr Pashy #RIPAKA Ananias Mathe Venda #AskAMan Bonagni Fassie Midrand Stage 5 Andile Costa #DrNandipha Gayton Langa Penuel pic.twitter.com/3RKTkY1OkD
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ



