പുഴയില്‍ മുങ്ങുന്ന കാറിന്റെ മുകളില്‍ നിന്ന് യുവതിയുടെ സെല്‍ഫി; അതിസാഹസികത - വീഡിയോ 

മഞ്ഞുറഞ്ഞ് കിടന്ന നദിയിലൂടെ വാഹനം ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിന്റെ മുകളില്‍ നിന്ന് സെല്‍ഫിയെടുത്ത് യുവതിയുടെ അതിസാഹസികത

മുങ്ങാന്‍ പോകുന്ന കാറിന്റെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്ന യുവതി
Last Updated :20 January 2024, 8:57 am IST

മഞ്ഞുറഞ്ഞ് കിടന്ന നദിയിലൂടെ വാഹനം ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിന്റെ മുകളില്‍ നിന്ന് സെല്‍ഫിയെടുത്ത് യുവതിയുടെ അതിസാഹസികത. നദിയില്‍ മുങ്ങിപ്പോകാന്‍ തുടങ്ങിയ കാറില്‍ നിന്ന് രക്ഷപ്പെടുന്നതിന് പകരം വാഹനത്തിന്റെ മുകളില്‍ കയറി സെല്‍ഫി എടുത്താണ് യുവതി അതിസാഹസികത കാണിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവതിയെ രക്ഷിച്ചു. 

കാനഡ മനോട്ടിക്കിലെ റൈഡോ നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഞ്ഞുറഞ്ഞ് കിടന്ന നദിയിലൂടെ കാര്‍ ഓടിച്ചാണ് യുവതി സാഹസിക പ്രകടനം നടത്തിയത്. കാര്‍ നദിയില്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ വാഹനത്തിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കുന്ന ദൃശ്യം വ്യാപകമായാണ് പ്രചരിക്കുന്നത്. 

സെല്‍ഫി എടുക്കുമ്പോള്‍ ഒരു ഭയവും മുഖത്ത് കാണിക്കാതെ സന്തോഷത്തോടെ സെല്‍ഫി എടുക്കുന്ന ഭാവത്തിലായിരുന്നു യുവതി. യുവതി അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവതിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now