കട്ടിലില്‍ മറ്റൊരു സ്ത്രീ‌ക്കൊപ്പം, യുവാവിനെ കൂട്ടില്‍ കെട്ടിയിട്ട് പുഴയില്‍ വലിച്ചെറിഞ്ഞ് ഭാര്യയുടെ പ്രതികാരം; നിലവിളി (വീഡിയോ)

വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൂട്ടില്‍ കെട്ടിയിട്ട ശേഷം പുഴയില്‍ വലിച്ചെറിഞ്ഞു

Last Updated :20 January 2024, 8:33 am IST
Edited by :migrator

ബീജിംഗ്: വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൂട്ടില്‍ കെട്ടിയിട്ട ശേഷം പുഴയില്‍ വലിച്ചെറിഞ്ഞു. മുള കൊണ്ട് തയ്യാറാക്കിയ കൂട്ടിലാണ് യുവാവിനെ കെട്ടിയിട്ടത്. കിടക്കയില്‍ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതിനെ തുടര്‍ന്നാണ് ഭാര്യയുടെ ശിക്ഷ.

ചൈനയിലാണ് സംഭവം. പന്നികള്‍ക്കായി തയ്യാറാക്കുന്ന കൂട്ടിലാണ് യുവാവിനെ കെട്ടിയിട്ടത്. ഭാര്യയ്‌ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് ശിക്ഷാവിധിനടപ്പാക്കിയത്. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കൂട്ടില്‍ കെട്ടിയിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പേടിച്ച് നിലവിളിക്കുകയാണ് യുവാവ്.

ഇത്തരം ശിക്ഷാ നടപടി ചൈനയില്‍ പുരാതന കാലത്ത് നിലനിന്നിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് അടുത്തകാലത്ത് നടന്ന ഈ ശിക്ഷാവിധി. മിംഗ് രാജവംശത്തിന്റെ കാലത്താണ് ഇത്തരത്തിലുള്ള ശിക്ഷാ നടപടി നിലനിന്നിരുന്നത്. വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയായാണ് മനുഷ്യനെ കെട്ടിയിട്ട് ജീവനോടെ വെള്ളത്തില്‍ മുക്കുന്നത്.         

ദക്ഷിണ ചൈനയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളില്‍ കാണുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു.  വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ കൂട്ടില്‍ കെട്ടിയിടുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് നിലവിളിക്കുന്നുണ്ട്. തുടര്‍ന്ന് യുവാവിനെ പുഴയില്‍ വലിച്ചെറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗുരുതര പരിക്കുകള്‍ ഒന്നും സംഭവിക്കാതിരുന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now