
'അവരെങ്കിലും രക്ഷപ്പെടട്ടെ', കുഞ്ഞുങ്ങളെ വിമാനത്താവളത്തിന്റെ കമ്പിവേലിക്കു മുകളിലൂടെ വലിച്ചെറിഞ്ഞ് മാതാപിതാക്കള്‍ ; കാബൂളില്‍ ഹൃദയഭേദക ദൃശ്യങ്ങള്‍ ( വീഡിയോ)
കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴി പൂര്‍ണമായും താലിബാന്‍ അടച്ചു
കാബൂള്‍ : താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ പൗരന്മാര്‍. കാബൂള്‍ വിമാനത്താവളത്തിലെ കമ്പി വേലിക്ക് മുകളിലൂടെ കുട്ടികളെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറുപുറത്തുള്ള യു എസ് സൈനികരോട് പിടിച്ചുകൊള്ളാന്‍ പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്.
എങ്ങനെയും രാജ്യം വിടാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്മാരെന്ന് ബ്രിട്ടീഷ് സേനാംഗങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളെ രാജ്യം കടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കരയുകയാണെന്നും ബ്രിട്ടീഷ് സൈനികര്‍ പറയുന്നു.
Heartbroken video from kabul airport #kabul#Afganisthanpic.twitter.com/VjzHtqMRZv
â Talha Jan (@janiii234) August 18, 2021
അതിനിടെ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് തടയുകയാണ് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴി പൂര്‍ണമായും താലിബാന്‍ അടച്ചു. വിമാനത്താവളത്തിലേക്ക് എത്തുന്നവരെ താലിബാന്‍ ഭടന്മാര്‍ മര്‍ദ്ദിച്ചും അടിച്ചും ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
*GRAPHIC WARNING* Taliban fighters use gunfire, whips, sticks and sharp objects to maintain crowd control over thousands of Afghans who continue to wait for a way out, on airport road. At least half dozen were wounded while I was there, including a woman and her child. #Kabul pic.twitter.com/a2KzNPx07R
â Marcus Yam æç« (@yamphoto) August 17, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



