
കൊറോണ വൈറസ്; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 102.87 കോടി നൽകി ജാക്ക് മാ
പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയിൽ സജീവമാണ്

ബെയ്ജിങ്: കൊറോണ വൈറസ് ലോകത്ത് വലിയ ഭീതി പരത്തുകയാണിപ്പോൾ. വൈറസിന്റെ പ്രഭവ സ്ഥാനമായ ചൈനയിൽ നിരവധി പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയിൽ സജീവമാണ്.
അതിനിടെ കൊറോണ വൈറസിനെ നേരിടാനുള്ള വാക്സിൻ കണ്ടെത്താൻ വൻതുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. 100 ദശലക്ഷം യുവാൻ (ഏകദേശം 102.87 കോടി രൂപ) ആണ് ജാക്ക് മാ സംഭാവനയായി നൽകിയത്.
രണ്ട് ചൈനീസ് സർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്കായി 40 ദശലക്ഷം യുവാൻ നീക്കിവച്ചതായി ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകൾ പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.
വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കൽ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും വാങ്ങുന്നതിനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസ് ചികിത്സാ പ്രവർത്തനങ്ങൾക്കായി ഫണ്ട് സംഭാവന ചെയ്യുന്ന നിരവധി ചൈനീസ് ടെക് കമ്പനികളിൽ ഒന്നാണ് അലിബാബയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പത്രമായ ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
