ചിരിച്ച് ചിരിച്ച് ഒടുക്കം ബാലന്‍സ് തെറ്റി മരണം

വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരുന്ന ഷാരോണ്‍ താഴെ വീണ് മരിക്കുകയായിരുന്നു.

Last Updated :22 January 2024, 7:49 pm IST
Edited by :migrator

വാഷിങ്ടണ്‍: ചിരിച്ച് ചിരിച്ച് മരിക്കുക എന്ന കേവലം പ്രയോഗം മാത്രമായുള്ള കാര്യം അമേരിക്കയില്‍ ശെരിക്കും സംഭവിച്ചിരിക്കുകയാണ്. അമേരിക്കകാരിയായ ഷാരോണ്‍ റാഗോലി സിഫേര്‍ണോ(50) എന്ന അധ്യാപികയാണ് ചിരിച്ച് മരിച്ചത്. വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരുന്ന ഷാരോണ്‍ താഴെ വീണ് മരിക്കുകയായിരുന്നു.

അവധിക്കാലം ആഘോഷിക്കാനായി മെക്‌സിക്കോയില്‍ മകളുടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. വീടിന്റെ ബാല്‍ക്കണിയിലെ ബെഞ്ചിലിരുന്ന് ചിരിക്കുന്നതിനിടെ പിന്നിലേക്ക് മറിഞ്ഞ ഷാരോണ്‍ ബാലന്‍സ് തെറ്റി താഴെയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ശരീരത്തിനും തലയ്ക്കുമേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണം. ഷാരോണ്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

News Now

ചിരിച്ച് ചിരിച്ച് ഒടുക്കം ബാലന്‍സ് തെറ്റി മരണം