
ചൈനയിൽ ശക്തമായ ചുഴലിക്കാറ്റ്: ആറ് മരണം, 190 പേർക്ക് പരിക്കേറ്റു
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 210 പേരെ ഇതുവരെ രക്ഷപെടുത്തി. 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ബെയ്ജിംഗ്: ചൈനയിൽ ശക്തമായ ചുഴലിക്കൊടുങ്കാറ്റിൽ ആറു പേർ മരിച്ചു. 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ ചൈനയിലെ കൈയുവാനിൽ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് പെട്ടെന്ന് കാലാവസ്ഥ മാറുകയും അപകടമുണ്ടാവുകയും ചെയ്തത്.
ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 210 പേരെ ഇതുവരെ രക്ഷപെടുത്തി. 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെ 800 രക്ഷാപ്രവർത്തകരാണ് രംഗത്തുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
