ഹാരി പോട്ടറിൽ ദൈവ നിന്ദയെന്ന് ആക്ഷേപം; പുസ്തകം കത്തിച്ച് വൈദികരുടെ പ്രതിഷേധം

ദൈവ നിന്ദ ആരോപിച്ച് ബ്രിട്ടീഷ് എഴുത്തുകാരി ജെകെ റൗളിങിന്റെ ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ കത്തിച്ച് വൈദികരുടെ പ്രതിഷേധം

Last Updated :20 January 2024, 7:58 am IST

വാര്‍സോ: ദൈവ നിന്ദ ആരോപിച്ച് ബ്രിട്ടീഷ് എഴുത്തുകാരി ജെകെ റൗളിങിന്റെ ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ കത്തിച്ച് കത്തോലിക്കാ വൈദികരുടെ പ്രതിഷേധം. വടക്കന്‍ പോളണ്ടിലെ നഗരമായ കൊസാലിനിലാണ് സംഭവം നടന്നത്. 
ഫെയ്‌സ്ബുക്കിലൂടെ പുരോഹിതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് വൈദികര്‍ ചേര്‍ന്നാണ് പുസ്തകങ്ങള്‍ കത്തിച്ചത്.

ഹാരി പോട്ടര്‍ നോവല്‍ പരമ്പരയിലെ പുസ്തകങ്ങളുടെ കോപ്പികളാണ് വൈദികര്‍ കത്തിച്ചത്. പുസ്തകം കത്തിക്കുന്നതിന്റെ ചിത്രങ്ങളും വൈദികര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഞങ്ങള്‍ വാക്കുകള്‍ അനുസരിക്കുന്നു എന്ന കുറിപ്പോടെയാണ് വൈദികര്‍ ചിത്രങ്ങള്‍ പങ്കിട്ടത്. 

പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത വര്‍ഗക്കാരന്റെ രൂപ സാദൃശ്യമുള്ള ഒരു മുഖംമൂടിയും കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ള ഒരു കുടയും ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു വിഗ്രഹവും വൈദികര്‍ അഗ്നിക്കിരായാക്കി. 

അതേസമയം വൈദികരുടെ ചിത്രത്തിന് കീഴില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് വരുന്നത്. സംഭവം തമാശയായി കണ്ടാല്‍ മതിയെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. 21ാം നൂറ്റാണ്ടില്‍ ഭാവനാത്മകമായ ഒരു കഥ കത്തിക്കാന്‍ തോന്നുന്ന മനോഭാവം മതാന്ധതയാണെന്നും ചിലര്‍ വിമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ദൈവ നിന്ദ; ഹാരി പോട്ടര്‍ അഗ്നിക്കിരയാക്കി പോളിഷ് വൈദികര്‍