
യൂബറിന് ലണ്ടനില്‍ വിലക്ക്: സര്‍വീസ് സെപ്റ്റംബര്‍ 30 വരെ
സുരക്ഷാപ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിന് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്.

ലണ്ടന്‍: ഓണ്‍ലൈന്‍ ടാക്സീ സര്‍വീസായ യൂബറിന് ലണ്ടനില്‍ വിലക്ക്. സുരക്ഷാപ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിന് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വരുന്ന സെപ്തംബര്‍ 30 വരെ മാത്രമെ യൂബര്‍ ലണ്ടന്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുകയുള്ളു.
ലണ്ടനിലെ ട്രേഡ് യൂണിയനുകള്‍, നിയമസഭ സാമാജികര്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ഊബറിനെതിരെ രംഗത്ത് വന്നിരുന്നു. യൂബര്‍ വേണ്ടത്ര സുരക്ഷയും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നില്ല എന്നാണ് വിലക്കിന് കാരണമായി ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്‍ പറയുന്നത്.
നിലവില്‍ 40000ത്തോളം ഡ്രൈവര്‍മാര്‍ യൂബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. വിലക്കിനെതിരെ ഊബറിന് കോടതിയില്‍ അപ്പീല്‍ നല്‍കാം. വിലക്ക് പ്രഖ്യാപിച്ച് 21 ദിവസത്തിനകം അപ്പീല്‍ നല്‍കണം എന്നാണ് നിയമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ



