
വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തി, യുവാവ് അറസ്റ്റിൽ
സിംഹക്കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്

പാരീസ്: വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഫ്രാൻസ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Val-de-Marne : un lionceau retrouvé dans un appartement https://t.co/nOqHCwXWx1
â Le Parisien (@le_Parisien) October 23, 2018
സംഭവം അറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലിൽ വീടിനുള്ളിലെ കിടക്കയിൽ നിന്ന് സിംഹക്കുട്ടിയെ കണ്ടെടുത്തു. പൂർണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
യുവാവ് മുൻപ് മോഷണക്കുറ്റങ്ങൾക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വീടിനുള്ളിൽ സിംഹക്കുട്ടിയെ വളർത്തുകയും അതിനൊപ്പം സെൽഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് 2017ൽ പാരീസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
