
സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്
ജോസഫ് യുവരാജ പിള്ളയാണ് സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നത്

സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്. സിവില്‍ സര്‍വന്റായ ജോസഫ് യുവരാജ പിള്ളയാണ് സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നത്.
അധികാരത്തില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ടോണി താന്‍ കെങ് യാമില്‍ നിന്നാണ് പിള്ള അധികാരമേറ്റെടുത്തത്. സിംഗപ്പൂരിന്റെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസേഴ്സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
സെപ്തംബര്‍ 23നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. പ്രസിഡന്റ് പദവി ഒഴിഞ്ഞ് കിടക്കുമ്പോള്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കേണ്ടത് പ്രസിഡന്‍ഷ്യല്‍ അഡൈ്വസേഴ്സ് ചെയര്‍മാനാണെന്നാണ് ചട്ടം. 1991ല്‍ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് സിംഗപ്പൂരില്‍ പ്രസിഡന്റ് കസേര ഒഴിഞ്ഞു കിടക്കുന്നത്.
നേരത്തെ സിംഗപ്പൂര്‍ പ്രസിഡന്റ് വിദേശ പര്യടനങ്ങള്‍ക്കായി പോകുമ്പോഴും പ്രസിഡന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് പിള്ളയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു


